സം​സ്കൃ​തം പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ താ​ര​മാ​യി ന​ന്ദ​ന
Friday, November 25, 2022 11:27 PM IST
സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ത​കു​ന്ന വി​ദ്യാ​ഭ്യാ​സ​മേ രാ​ഷ്ട്ര പു​രോ​ഗ​തി​ക്കു​പ​ക​രി​ക്കൂ എ​ന്നു പ്ര​സം​ഗി​ച്ച കെ.​എ​ച്ച്. ന​ന്ദ​ന​യ്ക്ക് ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം സം​സ്കൃ​തം പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം. വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക​സേ​വ​ന​വും പ​ര​സ്പ​ര പൂ​ര​ക​മാ​ണെ​ന്നും സം​സ്കൃ​ത വി​ദ്യാ​ഭ്യാ​സം സാ​സ്കാ​രി​ക പു​രോ​ഗ​തി​ക്കെ​ന്ന​പോ​ലെ, രാ​ഷ്ട്ര പു​രോ​ഗ​തി​ക്കും അ​നി​വാ​ര്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ന​ന്ദ​ന​യു​ടെ വാ​ദം. സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ത​കു​ന്ന വി​ദ്യാ​ഭ്യാ​സ​മേ രാ​ഷ്ട്ര പു​രോ​ഗ​തി​ക്കു​ത​കൂ എ​ന്നും "മാ​ന​വേ​ഷു അ​ന്ത​ര്‍​ലീ​നാ​യാ​ഹ പൂ​ര്‍​ണ്ണ​ത​യാ​ഹാ' എ​ന്നു തു​ട​ങ്ങു​ന്ന പ്ര​സം​ഗ​ത്തി​ലൂ​ടെ സ​മ​ര്‍​ത്ഥി​ക്കു​ന്നു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ന​ന്ദ​ന.