ഡോ​ൺ ബോ​സ്കോ സ​ദ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ബോ​യ്സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, November 25, 2022 11:24 PM IST
മ​ൺ​വി​ള: കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ഹ​രി​യു​ടെ ആ​സ​ക്തി​യി​ൽ നി​ന്ന് മു​ക്ത​രാ​കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ഡോ​ൺ ബോ​സ്കോ മ​ൺ​വി​ള കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രീം (​ഡ്ര​ഗ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ന്‍റ​റിം​ഗ്) പ്രോ​ജക്ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡോ​ൺ ബോ​സ്കോ സ​ദ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ബോ​യ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും.
ഡോ​ൺ ബോ​സ്കോ സ​ലേ​ഷ്യ​ൻ സ​ഭ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യാ​തിഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ശ്യാ​മ​ള ദേ​വി, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​റ​ണാ​കു​ളം സോ​ണ​ൽ ഹെ​ഡ് കു​രി​യാ​ക്കോ​സ്, സി​നി​മാ​താ​രം ശ്രീ​കു​മാ​ർ, സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​നി​ബാ ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗ​വും ദൂ​ഷ്യ​ഫ​ല​ങ്ങ​ളും, നി​യ​മാ​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ' എ​ന്നി​വ സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല ശി​ൽ​പ്പ​ശാ​ല​യും ന​ട​ത്ത​പ്പെ​ടും. ഗോ​പ​കു​മാ​ർ (ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ), ഡോ. ​ടി.​വി. അ​നി​ൽ​കു​മാ​ർ (സൈ​ക്യാ​ട്രി​ക്ക് വി​ഭാ​ഗം മേ​ധാ​വി, മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.