സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സി​ൽ​വ​ർ ജൂ​ബി​ലി ഇ​ന്നും നാ​ളെ​യും
Friday, November 25, 2022 11:24 PM IST
പാ​റ​ശാ​ല : സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പാ​റ​ശാ​ല ഹോ​ളി ട്രി​നി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി പാ​റ​ശാ​ല നെ​ടു​വാ​ൻ​വി​ള ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ​കു​മാ​ർ ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തും. ആ​റി​ന് പൊ​തു​യോ​ഗ​വും സ​ഹാ​യ വി​ത​ര​ണ​വും സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ക​രു​ണ തി​യ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ബൈ​ബി​ൾ നാ​ട​കം "ര​ക്ഷ​ക​ൻ'. നാ​ളെ രാ​വി​ലെ 9.30ന് ​പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. 11ന് ​ജൂ​ബി​ലി സ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രീ​ക്ഷ​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്യും. 12.30ന് ​സ്നേ​ഹ​വി​രു​ന്നോ​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.