കാ​ര്യ​വ​ട്ടം പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാ​ച​ര​ണം ഇ​ന്ന്
Friday, November 25, 2022 11:24 PM IST
കാ​ര്യ​വ​ട്ടം: കാ​ര്യ​വ​ട്ടം സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം "എ​ഫാ​ത്ത2022' ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആറിന് ​ന​ട​ക്കു​ന്ന ഇ​ട​വ​ക ദി​ന കു​ടും​ബ​സം​ഗ​മം സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലൂ​ർ​ദ് ഫൊ​റോ​നാ വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​കു​റ്റിയാ​നി​യി​ൽ, സിസ്റ്റർ ​റെ​നി പു​ത്തേ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ക​ലാ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ ഒ​ൻ​പ​ത് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​വി​രു​ന്ന്. കൈ​ക്കാ​ര​ൻ റൂ​ബി​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും ഇ​ട​വ​ക ദി​നാ​ഘോ​ഷ ക​ൺ​വീ​ന​ർ ജി​ഷോ.​സി. ജോ​സ് കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ക്കും.