വെ​ങ്ങാ​നൂ​ർ പി. ​ഭാ​സ്ക​ര​ൻ അ​നു​സ്മ​ര​ണം നടത്തി
Friday, October 7, 2022 11:08 PM IST
ബാലരാമപുരം: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മു​ൻ നേ​മം എം​എ​ൽ​എ​യു​മാ​യി​രു​ന്ന വെ​ങ്ങാ​നൂ​ർ പി. ​ഭാ​ സ്ക​ര​ന്‍റെ വി​യോ​ഗ​ത്തി​ൽ സി​പി​എം നേ​മം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എം. ബ​ഷീ​ർ, എ​സ്.​കെ. പ്രീ​ജ, ഏ​രി​യാ സെ​ക്ര​ട്ട​റി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. പ്ര​ദീ​പ്കു​മാ​ർ, ബാ​ല​രാ​മ​പു​രം ക​ബീ​ർ, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എ​ച്ച്. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​രു​ദ്ധ​
പ്ര​ചാ​ര​ണ
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്
തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ഞ്ഞി സാ​ന്തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ല​ഹ​രി വി​രു​ദ്ധ ക്ല​ബി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ ജീ​വ​നം 2022 ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. വി​ബി​ൻ ബ​ർ​ണാ​ഡി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​മ​ര​വി​ള റേ​ഞ്ച് ഓ​ഫീ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ. വി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ ഫാ.​സേ​വ്യ​ർ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ജി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .