അ​ഗ്നി​ക്കാ​വ​ടി ഇ​ന്ന്
Thursday, October 6, 2022 11:32 PM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ പൗ​ർ​ണമി​ക്കാ​വി​ൽ ഇ​ന്ന് അ​ഗ്നി​ക്കാ​വ​ടി ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള ശ്രീ ​ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന കാ​വ​ടി ഘോ​ഷ​യാ​ത്ര ആ​റി​ന് പൗ​ർ​ണമി​ക്കാ​വി​ൽ എ​ത്തി ചേ​രും.

ഘോ​ഷ​യാ​ത്ര​യി​ൽ പാ​ൽ​ക്കാ​വ​ടി, ഭ​സ്മ​ക്കാ​വ​ടി, വേ​ൽ​ക്കാ​വ​ടി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ക​ഴി​ഞ്ഞ 41 ദി​വ​സ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന 25 ഭ​ക്ത​രാ​ണ് അ​ഗ്നി​ക്കാ​വ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.​ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ പ​ഞ്ച​ശ​ക്തി പൂ​ജ​യും ക​ല​ശ​പൂ​ജ​യും ന​ട​ക്കും. ഭാ​ഗ​വ​താ​ചാ​ര്യ​ൻ പ​ള്ളി​ക്ക​ൽ സു​നി​ലി​ന്‍റെ ഹാ​ലാ​സ്യ​ശി​വ മാ​ഹാ​ത്മ്യ​യ​ജ്ഞം ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു.