ബസ് സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: കോൺഗ്രസ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Thursday, October 6, 2022 12:14 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്ത​ലാക്കി​യ ​സ​ർ​വീ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പോ​ക​ളി​ൽ നി​ന്നും സ​ർ​വീ​സ് നി​ര​ന്ത​രം റ​ദ്ദാ​ക്കി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നെ​തി​രെ നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​നാ​ട് ജ​യ​ൻ. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, ടി. ​അ​ർ​ജു​ന​ൻ, വേ​ട്ടം​പ​ള്ളി ര​ഘു, ആ​നാ​ട് സു​രേ​ഷ്, തോ​ട്ടു​മു​ക്ക് റ​ഷീ​ദ്, വേ​ട്ടം​പ​ള്ളി സ​ന​ൽ, ഹാ​ഷിം റ​ഷീ​ദ്, ലാ​ൽ വെ​ള്ളാ​ഞ്ചി​റ, പ്ര​വീ​ൺ പ​ന​വൂ​ർ, അ​ഭി​ജി​ത്ത്, തു​മ്പോ​ട് ശ​ശി, വാ​ണ്ട സ​തീ​ഷ്, ക​രി​പ്പൂ​ര് ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.