ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു
Tuesday, October 4, 2022 1:32 AM IST
വാ​മ​ന​പു​രം: ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കാ​രേ​റ്റ് പൂ​പ്പു​റം ആ​യി​ല്യം വി​ല്ല​യി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ​യും സം​ഗീ​ത​യു​ടെ​യും മ​ക​ൻ അ​ഭി​ന​വ് (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ഭി​ന​വ് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.