വിദ്യാരംഭ ചടങ്ങുകൾ നാളെ
Monday, October 3, 2022 11:56 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പെ​രി​ങ്ങാ​വൂ​ർ ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി പൂ​ജ​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് മേ​ൽ​ശാ​ന്തി ഉ​മേ​ഷ് പോ​റ്റി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ഗ​വ​തി​സേ​വ ന​ട​ത്തി. നാ​ളെ രാ​വി​ലെ ഏ​ഴി​ന് അ​ധ്യാ​പ​ക​നാ​യ പെ​രി​ങ്ങാ​വൂ​ർ മ​ഠ​ത്തി​ൽ മ​ധു​കു​മാ​ര ശ​ർ​മ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​യ്ക്കും.
നെ​ടു​മ​ങ്ങാ​ട്: തോ​ട്ട്മു​ക്ക് ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​വി​ലെ 8.30ന് ​പ്ര​ഫ. ഉ​ത്ത​രം​കോ​ട് ശ​ശി വി​ദ്യാ​രം​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. വി​ദ്യാ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ പേ​ര് വി​വ​രം ക്ഷേ​ത്ര ക​മ്മി​റ്റി​യെ അ​റി​യി​ക്ക​ണം. പു​സ്ത​ക​പൂ​ജ, ആ​യു​ധ​പൂ​ജ, വാ​ഹ​ന​പൂ​ജ എ​ന്നി​വ​യും ന​ട​ക്കും.
നെ​ടു​മ​ങ്ങാ​ട്: ക​രു​പ്പൂ​ര് ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി കെ.​വി. കാ​ര​ക്കാ​ട്ടി​ല്ലം കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു കൊ​ടു​ക്കും. ആ​യു​ധ​പൂ​ജ​യും വാ​ഹ​ന​പൂ​ജ​യും ന​ട​ത്തും. വി​ദ്യാ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ർ രാ​വി​ലെ 8.30ന് ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.