ലൂ​ര്‍​ദു​പു​രം ഇ​ട​വ​ക​യി​ല്‍ ശ​താ​ബ്ദി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു
Monday, October 3, 2022 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഫ്രാ​ന്‍​സി​സ് മി​ഷ​ന​റീ​സ് ഓ​ഫ് മേ​രി (എ​ഫ്എം​എം) സ​ന്യാ​സ സ​ഭ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ലൂ​ര്‍​ദു​പു​രം ഇ​ട​വ​ക​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ചി​ട്ട് നൂ​റു വ​ര്‍​ഷം തി​ക​ഞ്ഞു. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ ഒ​രു കു​ടും​ബ​ത്തി​ന് ശ​താ​ബ്ദി ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി.
കാ​ക്ക​ത്തോ​ട്ടം കോ​ള​നി​യി​ലെ ഫ്രാ​ന്‍​സി​സ് ഗോ​പി​ക്കാ​യി നി​ര്‍​മി​ച്ചു ന​ല്‍​കി​യ ശ​താ​ബ്ദി ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​ന ക​ര്‍​മം എ​ഫ്എം​എം ബാം​ഗ്ലൂ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ മേ​രി ജോ​ണ്‍ മു​രി​ങ്ങാ​ശേ​രി നി​ര്‍​വ​ഹി​ച്ചു. ലൂ​ര്‍​ദു​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​പ്ര​തീ​പ് ജോ​സ​ഫ് ശ​താ​ബ്ദി ഭ​വ​നം ആ​ശി​ര്‍​വ​ദി​ച്ചു. കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം ചെ​ല്ല​പ്പ​ന്‍, സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ആ​ലീ​സ് വ​ര്‍​ഗീ​സ്, സെ​ന്‍റ് ഹെ​ല​ന്‍​സ് ജി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ തോ​മ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
അ​ന​ന്ത​കാ​രു​ണ്യ​മാ​യ ദൈ​വി​കാ​നു​ഗ്ര​ഹം ന​മ്മ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​രി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രു​ന്നു എ​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​യാ​ണ് അ​ര്‍​ഹ​ത​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് ശ​താ​ബ്ദി ഓ​ര്‍​മ്മ​യ്ക്കാ​യി ഭ​വ​നം നി​ര്‍​മ്മി​ച്ചു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​ഫ്എം​എം സ​ന്യാ​സ സ​ഭ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.