കെ. ​കാ​മ​രാ​ജ് സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം എം. ​സു​രേ​ഷ് ബാ​ബു​വി​ന്
Monday, October 3, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത​ര​ത്നം കെ. ​കാ​മ​രാ​ജ് സാം​സ്കാ​രി​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ കാ​മ​രാ​ജ് സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട​ർ എം. ​സു​രേ​ഷ്ബാ​ബു​വി​ന് സ​മ്മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി, കാ​മ​രാ​ജ് ച​ര​മ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചുകെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.​കാ​മ​രാ​ജ് സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സി.​കെ. വ​ത്സ​ല​കു​മാ​ർ, വി​നോ​ദ് കോ​ട്ടു​കാ​ൽ, സെ​റ്റോ മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ.​എ​ൽ. ശി​വ​കു​മാ​ർ നെ​ല്ലി​മൂ​ട്, എം.​ജി. ശോ​ഭ​കു​മാ​ർ, എം.​ജെ. ബോ​സ്ച​ന്ദ്ര​ൻ, സോ​ള​മ​ൻ, ജെ​ബി​ൻ മു​ണ്ടെ​ല, എം. ​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ സം​സ്ഥാ​ന​ത്തെ സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​ർ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സ് ജീ​വ​ന​ക്കാ​ർ, വി​വി​ധ വാ​ദ്യ മേ​ള​ക്കാ​ർ, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജീ​വി​ത​ദു​രി​ത​ങ്ങ​ളേ​ക്കു​റി​ച്ചു രാ​ഷ്ട്ര ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന പ​ര​ന്പ​ര​യാ​ണ് സു​രേ​ഷ്ബാ​ബു​വി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.​നേ​ര​ത്തെ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്മോ​ൾ ആ​ന്‍​ഡ് മീ​ഡി​യം ന്യൂ​സ് പേ​പ്പേ​ഴ്സ് കേ​ര​ള ഘ​ട​കം ഏ​ർ​പ്പെ​ടു​ത്തി​യ പൂ​വ​ച്ച​ൽ സ​ദാ​ശി​വ​ൻ സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​നാ​യി​രു​ന്നു. ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി സ്വ​ദേ​ശി​യാ​ണ്.