സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ല്ലേ​ജ് ക​ണ​ക്റ്റ് പ്രോ​ഗ്രാം
Monday, October 3, 2022 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന​ത​ല വി​ല്ലേ​ജ് ക​ണ​ക്റ്റ് പ്രോ​ഗ്രാം ന​ട​ത്തി. സ്ത്രീ ​ശാ​ക്തീ​ക​ര​ണം, സ്വാ​ശ്ര​യ​ത്വം,ഗ്രാ​മീ​ണ കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, ഉ​പ​ഭോ​ക്തൃ സേ​വ​നം എ​ന്നി​വ പ​ര​മ​പ്ര​ധാ​ന വി​ഷ​യ​മാ​യി എ​ടു​ത്ത് സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു എ​സ്ബി​ഐ​യു​ടെ ര​ണ്ടാ​മ​ത്തെ വി​ല്ലേ​ജ് ക​ണ​ക്ട് ല​ക്ഷ്യ​മി​ട്ട​ത്.​
വി​ല്ലേ​ജ് ക​ണ​ക്ട് എ​ന്ന ആ​ശ​യം സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ ക​ടു​മേ​നി​യി​ലും കേ​ര​ള​ത്തി​ലെ മ​റ്റ് 28 കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി. ര​ണ്ട് ദി​വ​സ​ത്തെ എ​സ്ബി ഐ ​വി​ല്ലേ​ജ് ക​ണ​ക്ട് പ്രോ​ഗ്രാ​മി​ൽ എ​സ്ബി​ഐ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കൊ​പ്പം ര​ണ്ടു ദി​വ​സം അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ചു.
​എ​സ് ബി ​ഐ കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ വെ​ങ്ക​ട്ട ര​മ​ണ ബാ​യി​റെ​ഡി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.