ആ​റ്റു​കാ​ലി​ൽ ല​ളി​താ​സ​ഹ​സ്ര​നാ​മ ജ​പം ന​ട​ത്തി
Sunday, October 2, 2022 11:43 PM IST
പേ​രൂ​ർ​ക്ക​ട: ന​വ​രാ​ത്രിയോ​ട​നു​ബ​ന്ധി​ച്ചു സ​ത്യ​സാ​യി സേ​വാ സ​മി​തി​യു​ടെ മ​ഹി​ളാ വി​ഭാ​ഗം ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര മ​ണ്ഡ​പ​ത്തി​ൽ ല​ളി​താ സ​ഹ​സ്ര നാ​മ​ജ​പം ന​ട​ത്തി. എ​ല്ലാ വ​ർ​ഷ​വും ന​വ​രാ​ത്രിയോ​ട​നു​ബ​ന്ധി​ച്ചും ആ​റ്റു​കാ​ൽ ഉ​ത്സ​വ കാ​ല​ത്തും ല​ളി​താ സ​ഹ​സ്ര നാ​മ​ജ​പം ന​ട​ത്താ​റു​ണ്ട്. നൂ​റു ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.
സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ആ​ത്മീ​യ ഉ​ണ​ർ​വും കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യത്തോ​ടെ​യാ​ണ് ന​വ​രാ​ത്രി​ക്ക് ഈ ​പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ആ​റ്റു​കാ​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്തു ദി​വ​സ​വും സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ മ​ഹി​ളാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ജ​യ​ല​ക്ഷ്മി, ല​ക്ഷ്മി ജ്യോ​തി​ലാ​ൽ, സ​ത്യ​ഭാ​മ, സി​നി, മ​ഹി​ളാ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.