ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെന്‍റ​റി​ല്‍ പു​തി​യ വേ​ദി​ക​ള്‍ മി​ഴി​തു​റ​ന്നു
Sunday, October 2, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യ്ക്ക് പു​തി​യൊ​രു​ണ​ര്‍​വു​മാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ മൂന്ന് വേ​ദി​ക​ള്‍ മി​ഴി​തു​റ​ന്നു. ഭി​ന്ന​ശേ​ഷി തൊ​ഴി​ല്‍ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ ഒ​രു​ക്കു​ന്ന യൂ​ണി​വേ​ഴ്സ​ല്‍ എം​പ​വ​ര്‍​മെ​ന്‍റ് സെ​ന്‍റ​ര്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മൂന്നു വേ​ദി​ക​ള്‍ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ച​ത്. കാ​ഴ്ച​കേ​ള്‍​വി​ച​ല​ന പ​രി​മി​ത​ര്‍​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നാ​യി മാ​ജി​ക് ഓ​ഫ് ഡാ​ര്‍​ക്നെ​സ്‌​സ്, മാ​ജി​ക് ഓ​ഫ് സൈ​ല​ന്‍​സ് മാ​ജി​ക് ഓ​ഫ് മി​റ​ക്കി​ള്‍ എ​ന്നീ വേ​ദി​ക​ളാ​ണ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.