ബൈ​ക്ക് മോ​ഷ​ണ സംഘം പിടിയിൽ
Saturday, October 1, 2022 11:27 PM IST
പേ​രൂ​ർ​ക്ക​ട: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ ക​ര​മ​ന പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ ഒ​രാ​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​ള​വൂ​ർ​ക്ക​ൽ മൂ​ല​മ​ൺ കൈ​ലാ​സ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (19), മൂ​ല​മ​ൺ കു​ഴി​വി​ള അ​ന​ന്തു ഭ​വ​നി​ൽ അ​ഖി​ലേ​ഷ് (19), ച​പ്പാ​ത്ത് ചൊ​വ്വ​ര തെ​ക്കേ​ക്കോ​ണം നാ​ഗ​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ന്ദ​ന ഭ​വ​നി​ൽ ന​ന്ദ​കു​മാ​ർ (ന​ന്ദു-18), നേ​മം മേ​ലാം​കോ​ട് ക​രു​മം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ല്ലം തോ​പ്പ് വാ​ക്കാ​ട് വീ​ട്ടി​ൽ ആ​ദ​ർ​ശ് കു​മാ​ർ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം, കൈ​മ​നം, ത​മി​ഴ്നാ​ട്ടി​ലെ ക​ൽ​ക്കു​ളം, തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ബൈ​ക്കു​ക​ൾ ഇ​വ​ർ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്.

പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​യാ​യ സ​ന​ൽ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ പ​ര​മ്പ​ര​യെ കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യും ഇ​ത് കു​റെ​നാ​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം കേ​ടാ​കു​മ്പോ​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ക്കു​ക​യു​മാ​ണ് പ്ര​തി​ക​ളു​ടെ രീ​തി.
്ര​പ്രതി​ക​ൾ മോ​ഷ്ടി​ച്ചെ​ടു​ത്ത ര​ണ്ട് ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ര​മ​ന സി​ഐ അ​നീ​ഷ്, എ​സ്ഐ​മാ​രാ​യ സു​നി​ത് കു​മാ​ർ, ബൈ​ജു, സു​നി​ൽ​കു​മാ​ർ, സി​പി​ഒ സാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.