അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Saturday, October 1, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന വി​ദ്യ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ല​ഹ​രി വി​മു​ക്ത കേ​ര​ളം അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി നെ​ടു​മ​ങ്ങാ​ട് ബി​ആ​ർ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.​

ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ങ്ങൾ ഏ​കോ​പി​പ്പി​ക്കു​ക​യും അ​തു​വ​ഴി ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശം പൊ​തു​സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.​നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ,എ​യ്ഡ​ഡ്,അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി 24മു​ത​ൽ 30വ​രെ 31ബാ​ച്ചു​ക​ളി​ല​യി​ട്ടാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.​ഇ​ന്ന് സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും.