സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത മ​ണ്ഡ​ല​മാ​കാ​നൊ​രു​ങ്ങി കാ​ട്ടാ​ക്ക​ട
Saturday, October 1, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : "കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ കാ​ട്ടാ​ക്ക​ട' പ​ദ്ധ​തി​യു​ടെ വി​ജ​യ​ഗാ​ഥ പി​ന്തു​ട​ര്‍​ന്ന് സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത മ​ണ്ഡ​ല​മാ​യി മാ​റാ​നൊ​രു​ങ്ങി കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇന്ന് തു​ട​ക്ക​മാ​കു​മെ​ന്ന് ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ന​വം​ബ​ര്‍ ഒ​ന്നു വ​രെ​യാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ക.ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ചെ​രി​പ്പ്, ബാ​ഗ്, തു​ണി, ഗ്ലാ​സ്, ഇ-​വേ​സ്റ്റ്, ബ​ള്‍​ബ്, ട്യൂ​ബ് ലൈ​റ്റ് എ​ന്നി​വ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​മ​യ​ക്ര​മം പാ​ലി​ച്ചു ശേ​ഖ​രി​ക്കും. ഇ​തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ ക​ള​ക്ഷ​ന്‍ സെ​ന്‍റ​ര്‍ സ​ജ്ജ​മാ​ക്കും.ശേ​ഖ​ര​ണ ക്യാ​മ്പ​യി​നു മു​ന്നോ​ടി​യാ​യി വ​ലി​യ രീ​തി​യി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കും.

ശു​ചി​ത്വ​മി​ഷ​നി​ല്‍ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ, ഐ​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലും മാ​ലി​ന്യ ശേ​ഖ​ര​ണ കാ​മ്പ​യി​നെ​കു​റി​ച്ച് അ​റി​യി​പ്പ് ന​ല്‍​കും. എ​ട്ടി​ന് ചെ​രി​പ്പ്, ബാ​ഗ്, 15 ന് ​തു​ണി​ത്ത​ര​ങ്ങ​ള്‍, 22 ന് ​ചി​ല്ല് മാ​ലി​ന്യ​ങ്ങ​ള്‍, 29ന് ​ഇ-​വേ​സ്റ്റ്, ബ​ള്‍​ബ്, ട്യൂ​ബ് ലൈ​റ്റ് എ​ന്നി​വ​യും ശേ​ഖ​രി​ക്കും.