വ​യോ​സേ​വ​ന പു​ര​സ്കാ​ര​വു​മാ​യി മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്
Saturday, October 1, 2022 11:26 PM IST
വെ​മ്പാ​യം: വ​യോ​ജ​ന പ​രി​പാ​ല​ന രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ത​ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, എ​ൻ​ജി​ഒ​ക​ൾ,മി​ക​ച്ച മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ച വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്ക് സം​സ്ഥാ​ന സർക്കാർ ന​ൽ​കു​ന്ന വ​യോ​സേ​വ​ന പു​ര​സ്കാ​ര​ത്തി​ന് മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.​വ​യോ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ആ​രോ​ഗ്യ​പ​ര​മാ​യ ഘ​ട​ക​ങ്ങ​ൾ​ക്ക് പു​റ​മേ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യി​രു​ന്നു. തൃ​ശൂ​ർ വി.​കെ.​മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ഡോ.​ആ​ർ .ബി​ന്ദു​വി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ൻ , സെ​ക്ര​ട്ട​റി ജി.​എ​ൻ. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.