ച​ന്ദ​ന​ം പിടികൂടിയ കേസ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, October 1, 2022 11:24 PM IST
പാ​ലോ​ട് : വീ​ട്ടി​ൽ നി​ന്നും ച​ന്ദ​നം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പാ​ലോ​ട് വ​നം അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി നൗ​ഫ​ൽ (28) പ​ക​ൽ​കു​റി സ്വ​ദേ​ശി വി​ധു (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒാ​ഗ​സ്റ്റ് 24ന് ​പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഷ​ബി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ച​ന്ദ​ന​ത​ടി​ക​ൾ പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ വ​നം വ​കു​പ്പി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഫോ​ൺ കോ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പേ​രെ​യും പ​ള്ളി​ക്ക​ലി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.
ഒ​ന്നാം പ്ര​തി പ​ള്ളി​യ്ക്ക​ൽ സ്വ​ദേ​ശി ഷ​ബി​നെ ഇ​തു​വ​രെ​യും പി​ടി​കൂ​ടി​യി​ല്ല. 10 കി​ലോ ച​ന്ദ​ന ത​ടി​യാ​ണ് ഷ​ബി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.​

ഷ​ബി​ന്‍റെ പി​താ​വാ​ണ് ച​ന്ദ​ന​ത​ടി​യെ കു​റി​ച്ച് വ​നം വ​കു​പ്പി​ന് വി​വ​രം ന​ൽ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നൗ​ഫ​ൽ ര​ണ്ടു മാ​സം മു​മ്പ് പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യാ​ണ് . പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.