വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ര്‍​ന്ന കേസ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Saturday, October 1, 2022 11:24 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബീ​മാ​പ​ള്ളി പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ ഷ​മീ​ർ (ബോം​ബെ ഷ​മീ​ർ -38), ചി​റ​യി​ൻ​കീ​ഴ് പാ​ലേ​ക്കോ​ണം മു​റി​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ അ​ക്ബ​ർ ഷാ (45), ​ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം നാ​ലു​മു​ക്ക് ക​മ്പി​വി​ള വീ​ട്ടി​ൽ സ​ജീ​ഖാ​ൻ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഉ​ള്ളൂ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഉ​ള്ളൂ​ർ സ്വ​ദേ​ശി​നി​യാ​യ 60കാ​രി​യു​ടെ ഏ​ഴ് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് പ്ര​തി​ക​ൾ ചേ​ർ​ന്ന് അ​പ​ഹ​രി​ച്ച​ത്. ഇ​തി​ൽ ഷ​മീ​റാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണം വി​ൽ​പ്പ​ന ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത്. പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച് വി​റ്റ സ്വ​ർ​ണം പാ​റ​ശാ​ല​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ മോ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.