കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദനം! അ​റ​സ്റ്റി​ലാ​യ പ്രതിയെ റി​മാ​ൻഡു ചെ​യ്തു
Saturday, October 1, 2022 11:24 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ച്ഛ​നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സു​രേ​ഷി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു. അ​റ​സ്റ്റി​ലാ​കാ​നു​ള്ള നാ​ലു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 20ന് ​പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ പ്രേ​മ​ന​നും മ​ക​ൾ രേ​ഷ്മ​യ്ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്യാ​തി​രു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഇ​ത് ശ​രി​വ​യ്ക്കു​ന്ന​താ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ത​ള്ളി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള അ​റ​സ്റ്റ്.

ക​ണ്ട​ക്ട​ർ എ​ൻ.​അ​നി​ൽ​കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ.​മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, അ​സി​സ്റ്റ​ന്‍റ് സി.​പി.​മി​ല​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.​ഇ​വ​ർ പോ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് പി​താ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​സ​ലാ​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു.

മ​ർ​ദി​ക്കു​ന്ന വി​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​നാ​യ പ്രേ​മ​ന​ൻ വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​യാ​ളാ​ണെ​ന്നു മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ്ര​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.