അ​തി​ജീ​വ​ന സ​മ​രം 47 ദി​വ​സം പി​ന്നി​ട്ടു
Saturday, October 1, 2022 11:24 PM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​രം 47-ാം ദി​വ​സം പി​ന്നി​ട്ടു. അ​ഞ്ചു​തെ​ങ്ങ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് നൂ​റ് ക​ണ​ക്കി​ന് പേ​ർ അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ​ര സം​ഗ​മം മോ​ൺ. യൂ​ജി​ൻ​എ​ച്ച്. പെ​രേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു​തെ​ങ്ങ് ഇ​ട​വ​ക വി​കാ​രി ഫാ. ​ലൂ​സി​യ​ൻ തോ​മ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ഫ്ര​ഡി​സോ​ള​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ലൂ​സി​യ​ൻ തോ​മ​സ്, ഫാ.​ബി​നോ​യ്, സി​സ്റ്റ​ർ ലി​യ, റീ​ജ സ​ജു, സോ​ഫി​യ ജോ​സ​ഫ്, ആ​ന്‍റ​ണി ദേ​വ​ദാ​സ് ഉ​ൾ​പ്പെ​ടെ 18 പേ​ർ നി​രാ​ഹാ​ര​മി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​ർ സെ​റ്റ്ല​ർ സ​ർ​ക്യൂ​ട്ട് ട്ര​സ്റ്റ് നേ​താ​ക്ക​ളാ​യ അ​ഡ്വ. റ​സ​ൽ ജോ​യ്, അ​ഡ്വ. ഡാ​നി എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി പ​ന്ത​ലി​ൽ എ​ത്തി. ജോ​യി ജെ​റാ​ൾ​ഡ്, ജോ​യി വി​ൻ​സ​ന്‍റ്, ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.