തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കൊന്നു
1226405
Friday, September 30, 2022 11:50 PM IST
കിളിമാനൂർ : തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കൊന്നു. വെള്ളല്ലൂർ പുത്തൻവിള വീട്ടിൽ റീനയുടെ ആടിനെയാണ് ആറോളം തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വീടിനു പുറകിൽ പുരയിടത്തിൽ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കൂടെയുണ്ടായിരുന്ന ആളുകളെയും കടിച്ചു. ആടിന്റെ നിലവിളി കേട്ട് വീട്ടുകാർ ഇറങ്ങി വരുമ്പോഴേക്കും നായ്ക്കൾ ഓടി രക്ഷപ്പെട്ടു.
സർവോദയ വിദ്യാലയത്തിൽ
ശാസ്ത്രമേള നടത്തി
നാലാഞ്ചിറ: വൈവിധ്യമാർന്ന കാഴ്ച ഒരുക്കി സർവോദയ വിദ്യാലയത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവേൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ജയിംസ് ടി. ജോസഫ്, ബർസാർ ഫാ. കോശി ചിറക്കരോട്ട്, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
വിവിധ വിഷയങ്ങളുടെ ക്ലബുകളാണ് മേള സംഘടിപ്പിച്ചത്. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, പരന്പരാഗത ഗൃഹോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. കാമിയോ ലൈറ്റ് അക്കാഡമി, മാക് അക്കാഡമി തിരുവനന്തപുരം, കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് എന്നിവരുടെ സഹകരണം മേളയ്ക്ക് മിഴിവേകി. രണ്ടു ദിവസങ്ങളായി നടത്തിയ മേളയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.