മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ക​ള​രി മാ​സ് ഡ്രി​ൽ നാ​ളെ
Friday, September 30, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു മ​രു​ന്നി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 1500 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ള​രി മാ​സ് ഡ്രി​ൽ നാ​ളെ ന​രു​വാ​മൂ​ട് ട്രി​നി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും.​രാ​വി​ലെ 7.30ന് ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹേ​ഷ് ഗു​രു​ക്ക​ൾ മാ​സ് ഡ്രി​ല്ലി​ന് നേ​തൃ​ത്വം ന​ൽ​കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, എ​ക്സൈ​സ് വ​കു​പ്പ്, വി​മു​ക്തി, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, എ​ൻ​എ​സ്എ​സ്, സ്റ്റു​ഡ​ന്‍റ്സ് കേ​ഡ​റ്റ്സ്, എ​ൻ​സി​സി, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ഫോ​ർ​ത്ത് വേ ​ഫൗ​ണ്ടേ​ഷ​ൻ, ട്രി​നി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, അ​ഗ​സ്ത്യ മ​ർ​മ ക​ള​രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മാ​സ് ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, മ​ഹേ​ഷ് ഗു​രു​ക്ക​ൾ, ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.