അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര ദി​നാ​ഘോ​ഷം കോ​വ​ള​ത്ത് സം​ഘ​ടി​പ്പി​ച്ചു
Friday, September 30, 2022 12:20 AM IST
കോ​വ​ളം: ടൂ​റി​സം രം​ഗ​ത്ത് കേ​ര​ളം വ​ന്‍ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് മു​ന്നേ​റു​ക​യാ​ണെ​ന്നും ഫാം ​ടൂ​റി​സ​ത്തി​ന് കേ​ര​ള​ത്തി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. പ്രാ​ദേ​ശി​ക ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി​വൈ​വി​ധ്യ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മെ​ട്രോ എ​ക്സ്പെ​ഡി​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍റ് ഇ​ന്‍​ഡ​സ്ട്രീ​സ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വ​ള​ത്ത് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ക്ഷ​ണി​ക്ക​പ്പെ​ട്ട നൂ​റോ​ളം ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ടൂ​റി​സം ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ ഇ​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​സാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും എ​ത്തി​യ ആ​യു​ര്‍​വേ​ദ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ സം​ഘ​ത്തെ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച തി​രു​വ​ന​ന്ത​പു​രം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ന്‍. ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍ സ്വീ​ക​രി​ച്ചു. ടൂ​റി​സം മേ​ഖ​ല​യി​ലെ മി​ക​ച്ച സം​രം​ഭ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ മെ​ട്രോ എ​ക്സ്പെ​ഡി​ഷ​ന്‍ അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ശ​ശി , അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു, ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഗോ​കു​ലം ഗോ​പാ​ല​ന്‍, കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ടൂ​റി​സം ഇ​ൻ​ഡ​സ്ട്രി പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​ജീ​ബ്, പ്ര​സാ​ദ് മ​ഞ്ഞ​ളി, ഹോ​ട്ട​ല്‍​സ് ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കോ​ട്ടു​കാ​ല്‍ കൃ​ഷ്ണ​കു​മാ​ർ, സാ​ഗ​ര ശി​ശു​പാ​ല​ൻ, മെ​ട്രോ എ​ക്സ്പെ​ഡി​ഷ​ന്‍ എം​ഡി സി​ജി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.