ന​വ​രാ​ത്രി പൂ​ജ മൂ​ന്ന് മു​ത​ൽ
Tuesday, September 27, 2022 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പെ​രി​ങ്ങാ​വൂ​ർ ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദു​ർ​ഗാ​ഷ്ട​മി, മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി ദി​ന​ങ്ങ​ളാ​യ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ന​ട​ക്കും. പു​സ്ത​കം പൂ​ജ​വ​യ്പ്പ്, ആ​യു​ധ പൂ​ജ, വാ​ഹ​ന​പൂ​ജ, വി​ദ്യാ​രം​ഭം തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴ് മു​ത​ൽ അ​ധ്യാ​പ​ക​നാ​യ പെ​രി​ങ്ങാ​വൂ​ർ മ​ഠ​ത്തി​ൽ മ​ധു​കു​മാ​ര ശ​ർ​മ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​നാ​ട് ജ​യ​നും സെ​ക്ര​ട്ട​റി ബി. ​ശ്രീ​ക​ണ്ഠ​നും അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : ത​ണ​ൽ ക​ർ​ഷ​ക സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് കൗ​ൺ​സ​ല​ർ എ​സ്. അ​ജി​ത, ല​യ​ൺ​സ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​ത മ​ധു​സൂ​ദ​ന​ൻ, അ​രു​ൺ സു​ധാ​ക​ര​ൻ, ജി. ​വി​ജ​യ​കൃ​ഷ്ണ​ൻ, സി. ​ഹ​രി​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.