വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു
Tuesday, September 27, 2022 1:35 AM IST
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ തെ​ങ്ക​വി​ള​യി​ൽ വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു.​കോ​ട്ടു​കാ​ൽ ശ്രീ​നാ​രാ​യ​ണ പു​രം വാ​ർ​ഡി​ൽ തെ​ങ്ക​വി​ള വ​ട​ക്കേ​വി​ള വീ​ട്ടി​ൽ സു​ധീ​ർ കു​മാ​റി​ന്‍റെ ഭാ​ര്യ സ​ന്ധ്യാ​റാ​ണി (41) ആ​ണ് മ​രി​ച്ച​ത്.​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സ​ന്ധ്യ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​വീ​ടി​നു​ള​ളി​ലേ​ക്ക് ക​യ​റി​വ​ന്ന ത​വ​ള​യു​ടെ പി​ന്നാ​ലെ എ​ത്തി​യ പാ​മ്പാ​ണ് ക​ടി​ച്ച​ത്.

രോ​ഗി​യാ​യ അ​മ്മ ജ​യ​ച​ന്ദ്രി​ക​യു​ടെ ചി​കി​ത്സാ​ർ​ഥം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി യാ​ത്രാ​ക്ഷീ​ണം കാ​ര​ണം വീ​ട്ടി​ലെ ക​ട്ടി​ലി​ൽ മ​യ​ങ്ങു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ ക​ണ്ട് സ​ന്ധ്യ ചാ​ടി എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നി​ടെ പാ​മ്പ് കാ​ലി​ൽ ചു​റ്റി ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ​മീ​പ​ത്ത് ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് സു​ധീ​ർ സ​മീ​പ​ത്തെ വി​ഷ​വൈ​ദ്യ​ന്‍റെ അ​ടു​ത്തും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​ന്മ​യ ഏ​ക മ​ക​ളാ​ണ് .