ജ​ല​വി​ത​ര​ണ​ത്തി​ന് ത​ട​​സ​മാ​കു​ന്നു​വെ​ന്ന് ജ​ല അ​ഥോ​റി​റ്റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ
Monday, September 26, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : പൈ​പ്പു​ക​ളു​ടെ പ​ഴ​ക്ക​വും റോ​ഡ് മു​റി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ക്കാ​ത്ത​തും സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​താ​യി ജ​ല അ​ഥോ​റി​റ്റി. ന​ഗ​ര​ത്തി​ലെ ചെ​മ്പ​ക​ശേ​രി മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.​
പി​വി​സി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ൽ കൂ​ടി​യ അ​ള​വി​ൽ വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്നും ഉ​പ​ഭോ​ക്താ​വ് സ്വ​ന്തം ചെ​ല​വി​ലും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും ഇ​ക്കാ​ര്യം ചെ​യ്യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലും അ​ർ​ബ​ൻ അ​ഗ്ലോ​മ​റേ​ഷ​ൻ പ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​മ്പ​ക​ശേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി. ​രാ​ജ​ഗോ​പാ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.