വി​ഴി​ഞ്ഞം സ​മ​രം ശ​ക്ത​മാ​യി തു​ട​രാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നം
Monday, September 26, 2022 11:37 PM IST
വിഴിഞ്ഞം: വി​ഴി​ഞ്ഞം അ​ദാ​നി തു​റ​മു​ഖ​ത്ത് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സ​മ​ര​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
സ​മ​ര​സ​മി​തി​യു​മാ​യി ഇ​ന്ന് മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് സ​മ​ര​സ​മി​തി​കൂ​ടി തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ​മ​ര സ​മി​തി ഉ​ന്ന​യി​ക്കു​ന്ന ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും സ​ർ​ക്കാ​ർ നി​യ​മി​ച്ച ഉ​പ​സ​മി​തി​യും വ്യ​ക്ത​മാ​യ ഒ​രു തീ​രു​മാ​ന​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വി​ഴി​ഞ്ഞം അ​ദാ​നി തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച് തീ​ര​ശോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​തെ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്തി​രി​യി​ല്ലെ​ന്ന് സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചു. ആ​രു​ടേ​യും വി​ക​സ​നം ത​ട​യാ​ന​ല്ല സ​മ​ര​മെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ നാ​മ​വ​ശേ​ഷ​മാ​കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്നും സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സ് പ​റ​ഞ്ഞു.
സ​മ​ര സ​മി​തി യോ​ഗ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ്. ജെ. ​നെ​റ്റോ, സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ.​എ​ച്ച്. പെ​രേ​ര, മ​റ്റ് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ശ​നി​യാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഇ​തു​വ​രെ ഉ​രു​ത്തി​രി​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ​മ​ര സ​മി​തി ഇ​ന്ന​ലെ സ​ർ​ക്കാ​രി​ന് എ​ഴു​തി ന​ൽ​കി. അ​തേ​സ​മ​യം വ​ലി​യ​തു​റ​യി​ൽ വീ​ട് ന​ഷ്ട​മാ​യി മ​റ്റി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 88 കു​ടും​ബ​ങ്ങ​ൾ​ക്ക് 5500 രൂ​പ വീ​തം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.
ഇ​ന്ന​ലെ വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് തോ​പ്പ്, കൊ​ച്ചു തോ​പ്പ് , ക​ണ്ണാ​ന്തു​റ വെ​ട്ടു​ക്കാ​ട്, ചെ​റു​വെ​ട്ടു​കാ​ട് ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ. ​ഹൈ​സി​ന്ദ് എം. ​നാ​യ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​റോ​ട്ട്രി​ക്സ് കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ടി​ക് മൈ​ക്കി​ൾ (സ​മ​ര​ക​ൺ​വീ​ന​ർ), ജോ​യി വി​ൻ​സ​ന്‍റ് , ജോ​ൺ ബോ​സ്ക്കോ, ജോ​ർ​ജ് പ​ത്രോ​സ്, ആ​ന്‍റ​ണി അ​ൽ​ഫോ​ൺ​സ് ബ്രി​ജി​റ്റ് ക്ലീ​റ്റ​സ്തു​ട​ങ്ങി പ​തി​ന​ഞ്ച് പേ​ർ നി​രാ​ഹാ​രം അ​നു​ഷ്ടി​ച്ചു.
ഫാ. ​ഷാ​ജി​ൻ ജോ​സ് , ഫാ. ​ഫ്രെ​ഡി സോ​ള​മ​ൻ , ഫാ. ​ബേ​ണി ഇ​ഗ്നേ​ഷ്യ​സ് , ജോ​ൺ​സ​ൻ ജോ​സ​ഫ് , ജോ​യി ജെ​റാ​ൾ​ഡ്, ടോ​മി ജോ​സ​ഫ്, ബ്രി​ട്ടോ സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി .
ക​ണ്ണൂ​ർ ബി​ഷ​പ്പ് അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല്പ​തം​ഗ സം​ഘം ഇ​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മ​ര പ​ന്ത​ലി​ൽ എ​ത്തും. കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നെ​റോ​റ, ര​തീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​രും സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി​എ​ത്തും.