ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, September 25, 2022 11:37 PM IST
പാ​ലോ​ട് : മ​ങ്ക​യ​ത്തു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ചി​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട് ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച​വ​രെ പാ​ലോ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. അ​മ​ൽ മ​ങ്ക​യം, വി​പി​ൻ അ​പ്പു മ​ങ്ക​യം, അ​ജ​യ് ലാ​ൽ മ​ങ്ക​യം, വി​ജ​യ് ലാ​ൽ മ​ങ്ക​യം, അ​നീ​ഷ് അ​ന്തോ​ണി വെ​ങ്കി​ട്ട​മൂ​ട് , കു​ഞ്ഞു​മോ​ൻ അ​ടി​യോ​ടി കോ​ള​നി, വാ​ഷിം​ഗ്ട​ൺ ക​ല്യാ​ണി​ക​രി​ക്ക​കം, ഫ​വാ​സ് അ​ടി​പ്പ​റ​മ്പ്, വി​നോ​ദ് മൈ​ലാ​ടും​കു​ന്ന്, ഷെ​യി​സ് ലാ​ൽ ഇ​ടി​ഞ്ഞാ​ർ, ജോ​യി ഇ​ടി​ഞ്ഞാ​ർ, വി​ജി​ത (ആ​ശാ വ​ർ​ക്ക​ർ), ഫെ​ലി​ക്സ് മ​ങ്ക​യം എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് അം​ഗം ഭാ​സു​രാം​ഗി, എ​സ്ഐ നി​സാ​റു​ദീ​ൻ, ബി​ജു, ഷെ​യി​സ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.