ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര നേ​മ​ത്ത്
Sunday, September 25, 2022 11:37 PM IST
നേ​മം : ന​വ​രാ​ത്രി പൂ​ജ​യ്ക്കു​ള്ള വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്ക് ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​മ​ത്ത് ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ല്പ് ന​ല്‍​കി. തു​ട​ര്‍​ന്ന് പ​ഴ​യ ക​ച്ചേ​രി​ന​ട എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​മം വി​ല്ലേ​ജാ​ഫീ​സി​ല്‍ ഇ​റ​ക്കി പൂ​ജ​യും ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര ഉ​ച്ച​യ്ക്ക് പ്രാ​വ​ച്ച​മ്പ​ല​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നു.
ത​ഹ​സി​ല്‍​ദാ​ര്‍ വേ​ണു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ മ​നോ​ഹ​ര​ന്‍, നേ​മം വി​ല്ലേ​ജാ​ഫീ​സ​ര്‍ ശ്രീ​ജി​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു. ന​ഗ​രാ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ്വീ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് എം.​ആ​ര്‍. ഗോ​പ​ന്‍, കൗ​ണ്‍​സ​ല​ര്‍​മാ​രാ​യ സൗ​മ്യ, ദീ​പി​ക, ശ്രീ​ദേ​വി, നേ​മം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ല​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. നേ​മം വി​ല്ലേ​ജാ​ഫീ​സി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ദേ​വി​യെ ഇ​രു​ത്തി​യ ശേ​ഷം പൂ​ജ​ക​ള്‍ ന​ട​ത്തി. വി​ല്ലേ​ജാ​ഫീ​സി​ല്‍ കേ​ര​ള, ത​മി​ഴ്നാ​ട് പോ​ലീ​സ് ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. ഘോ​ഷ​യാ​ത്രാ സം​ഘ​ത്തി​ന് ക​ഞ്ഞി വീ​ഴ്ത്തു​മു​ണ്ടാ​യി​രു​ന്നു. ത​ട്ട പൂ​ജ ന​ട​ത്താ​നും ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളെ തൊ​ഴാ​നു​മാ​യി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് റോ​ഡി​നി​രു​വ​ശ​വും കാ​ത്തു നി​ന്ന​ത്.