കണ്ണന്പള്ളി ന​വോ​ദ​യ ക്ല​ബ്ബ് വാ​ർ​ഷി​കാ​ഘോ​ഷം
Sunday, September 25, 2022 11:36 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ണ്ണ​മ്പ​ള്ളി ന​വോ​ദ​യ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ 44-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യും സാം​സ്കാ​രി​ക സാ​യാ​ഹ്നം കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. അ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ക​മ​ല​രാ​ജ്, ക്ല​ബ്ബ് സെ​ക്ര​ട്ട​റി ബി.​എ​സ്. ഉ​മേ​ഷ്, കെ.​ജി. സൂ​ര​ജ്, അ​രു​ൺ ലാ​ൽ, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഘ​ടം വാ​ദ്യോ​പ​ക​ര​ണ വി​ദ​ഗ്ധ​ൻ അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, യു​വ ച​ല​ച്ചി​ത്ര സം​ഗീ​ത​സം​വി​ധാ​ന​ക​ൻ അ​ഭി​ലാ​ഷ്, അ​നീ​ഷ് ച​ന്ദ്ര​മോ​ഹ​ൻ, ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പ്ര​മ​ദം, ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച ഡോ. ​ജി​ബി​ൻ, പി.​ആ​ർ. രാ​ഖി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ൾ, ഗാ​ന​സ​ന്ധ്യ, ഫ്യൂ​ഷ​ൻ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.