പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം
Sunday, September 25, 2022 11:36 PM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: "ഹോ​ര്‍​മോ​ണ്‍ ഗ്ര​ന്ഥി​ക​ളി​ലെ കാ​ന്‍​സ​ര്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ മും​ബൈ​യി​ലെ കിം​ഗ് എ​ഡ്വേ​ര്‍​ഡ് മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​ന്‍​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​ര​സ്കാ​രം.
അ​ഡ്രീ​ന​ല്‍ ഗ്ര​ന്ഥി​യി​ല്‍ കാ​ന്‍​സ​റി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് ഡോ. ​സാ​ന്ദ്രാ മോ​സ​സ് ഒ​ന്നാം സ്ഥാ​ന​വും പാ​രാ​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ കാ​ന്‍​സ​റി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് ഡോ. ​റ​മീ​സ് റോ​ഷ​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
റി​സ​ര്‍​ച്ച് സൊ​സൈ​റ്റി ഫോ​ര്‍ സ്റ്റ​ഡി ഓ​ഫ് ഡ​യ​ബ​റ്റി​സ് ഇ​ന്‍ ഇ​ന്ത്യ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ ഡോ. ​കെ. അ​മ​ല്‍ (മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, റി​സ​ര്‍​ച്ച്) ഗ​ര്‍​ഭി​ണി​ക​ളി​ലെ പ്ര​മേ​ഹം സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ല്‍ മി​ക​ച്ച ഗ​വേ​ഷ​ണ​ത്തി​നു​വേ​ണ്ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.