ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യ്ക്ക് ബാ​ല​രാ​മ​പു​ര​ത്ത് സ്വീ​ക​ര​ണം
Sunday, September 25, 2022 11:36 PM IST
ബാ​ല​രാ​മ​പു​രം: ന​വ​രാ​ത്രി പൂജകൾക്കായുള്ള വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര​യ്ക്ക് ന​ഗ​രാ​തി​ർ​ത്തി​യാ​യ ബാ​ല​രാ​മ​പു​ര​ത്ത് ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി. ക്ഷേ​ത്ര​സേ​വ​ക ശ​ക്തി​യു​ടേ​യും കൈ​തോ​ട്ടു​കോ​ണം ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പാ​ത​യി​ൽ ക​ല്ല​മ്പ​ല​ത്ത് വ​ച്ചാ​ണ് വി​ഗ്ര​ഹ​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ എ​ത്തി​യ വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര​യ്ക്ക് ബാ​ല​രാ​മ​പു​ര​ത്ത് ക്ഷേ​ത്ര​സേ​വ​ക ​ശ​ക്തി​യു​ടെ നേ​തൃത്വ​ത്തി​ൽ വി​വി​ധ ക്ഷേ​ത്ര​ക​മ്മി​റ്റി​ക​ളും പ്ര​മു​ഖ വ്യ​ക്തി​ക​ളും 27 ഓ​ളം ത​ട്ട​നി​വേ​ദ്യ​മൊ​രു​ക്കി സ്വീ​ക​ര​ണം ന​ൽ​കി. നൂ​റ് ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര ദ​ർ​ശി​ക്കാ​ൻ റോ​ഡി​നി​രു​വ​ശ​വും ബാ​ല​രാ​മ​പു​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.
ബാ​ല​രാ​മ​പു​രം മാ​ട​ൻ​കോ​വി​ൽ റോ​ഡി​ൽ നൂ​റ് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് പി​ൻ​ത​ല​മു​റ​ക്കാ​ര​നാ​യ പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ​പി​ള്ള​യു​ടെ മ​ക​ൻ പെ​രു​മാ​ൾ​പി​ള്ള​യു​ടെ കു​ടും​ബ​മാ​ണ്. ഘോ​ഷ​യാ​ത്ര തി​രി​കെ എ​ഴു​ന്നെ​ള്ളു​മ്പോ​ൾ ഇ​റ​ക്കി​പ്പൂ​ജ​യും ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്ക​ലും വീ​ര​പെ​രു​മാ​ൾ പി​ള്ള​യു​ടെ കു​ടും​ബം നി​റ​വേ​റ്റും.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ കു​മാ​ര​കോ​വി​ലി​ലെ കു​മാ​ര​സ്വാ​മി​യു​ടെ​യും ശൂ​ചീ​ന്ദ്ര​ത്തെ മു​ന്നൂ​റ്റി​ന​ങ്ക​യു​ടെ​യും പ​ത്മ​നാ​ഭ​പു​ര​ത്തെ സ​ര​സ്വ​തി ദേ​വി​യു​ടെ​യും വി​ഗ്ര​ഹ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ഗ​ജ​രാ​ജ​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.