ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം: ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തി
Sunday, September 25, 2022 11:34 PM IST
പേ​രൂ​ര്‍​ക്ക​ട: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യോ​ദ്ധാ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സൈ​ബ​ര്‍ സി​റ്റി എ​സി​പി സി.​എ​സ്. ഹ​രി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ത്താ​മാ യു​വ​ജ​ന സ​ഖ്യ​വും കൊ​ല്ലം ഭ​ദ്രാ​സ​ന​വു​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. യു​വ​ജ​ന സ​ഖ്യ​വും മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ടീ​മും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ എ​സ്ഐ സി.​പി. പ്ര​ശാ​ന്ത് ന​യി​ച്ച മെ​ഡി​ക്ക​ല്‍​കോ​ള​ജ് ടീം ​വി​ജ​യി​ച്ചു.

ശു​ചീ​ക​ര​ണം ന​ട​ത്തി

വെ​ള്ള​റ​ട: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചാ​ടി​മൂ​ട് വാ​ര്‍​ഡി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി.​വാ​ര്‍​ഡ് മെ​മ്പ​ര്‍ ആ​ര്‍. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാം​തോ​ട് നി​ന്നും തൈ​ക്കാ​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജു കു​മാ​ര്‍, സം​യോ​ജ​ക​ന്‍, മ​ഞ്ചാ​ടി​മൂ​ട് വി​ഷ്ണു ,ശ്രീ​കാ​ന്ത് ,വി​നു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

പാ​ലോ​ട് :യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യും പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലും ചേ​ർ​ന്ന് എം​പ്ലോ​യ​ബി​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ട്ര​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​എം.​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ക​രി​യ​ർ കൗ​ൺ​സി​ല​ർ വി.​ആ​ർ. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഐ. റ​സീ​ന, എ​സ്. ര​തീ​ഷ് കു​മാ​ർ, എ​സ്. സ​ജീ​ർ, എ​ൻ. നൗ​ഫി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.