മ​ഹാ​ധ​മ​നി​യി​ലു​ണ്ടാ​കു​ന്ന മാ​ര​ക രോ​ഗ​ങ്ങ​ള്‍: ഡോ. ​അ​നൂ​പി​ന് പു​ര​സ്കാ​രം
Sunday, September 25, 2022 11:34 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ന്ത്യ​ന്‍ കോ​ള​ജ് ഓ​ഫ് കാ​ര്‍​ഡി​യോ​ള​ജി​യു​ടെ കേ​ര​ളാ ഘ​ട​കം ക​ണ്ണൂ​ര്‍ ടാ​ജ് ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ. ​അ​നൂ​പ് പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി. മ​ഹാ​ധ​മ​നി​യു​ടെ ഭി​ത്തി​യി​ലു​ണ്ടാ​കു​ന്ന സ​മ്മ​ര്‍​ദ്ദ​ങ്ങ​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ടെ​യും വ്യ​തി​യാ​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. മ​ഹാ​ധ​മ​നി​യി​ലു​ണ്ടാ​കു​ന്ന മാ​ര​ക രോ​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ ഈ ​പ​ഠ​നം സ​ഹാ​യി​ക്കും.

നാ​ട​ക പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു

വി​ഴി​ഞ്ഞം: സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​പ്റ്റ തി​യ​റ്റ​ർ ഗ്രൂ​പ്പ് ന​ട​ത്തു​ന്ന​ര​ക്ത സാ​ക്ഷ്യം ഏ​ക പാ​ത്ര നാ​ട​ക​ത്തി​ന്‍റെ പ​ര്യ​ട​നം കാ​ഞ്ഞി​രം​കു​ള​ത്ത് നി​ന്ന് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കോ​വ​ളം മ​ണ്ഡ​ല​ത്തി​ലെ കാ​ഞ്ഞി​രം​കു​ള​ത്ത് നി​ന്ന് ആ​രം​ഭി​ച്ച നാ​ട​ക​ത്തി​ന്‍റെ പ​ര്യ​ട​നോ​ദ്ഘാ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സി​ന്ധു​രാ​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ, നാ​ട​ക​ത്തി​ന്‍റെ സം​ഘാ​ട​ക​നും സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​നോ​ജ് ഇ​ട​മ​ന, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​സ്തി, ഊ​ക്കോ​ട് കൃ​ഷ്ണ​ൻ കു​ട്ടി, വി​ലാ​സ​ൻ , ബൈ​ജു , ക​രിം​കു​ളം മു​രു​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.