ക​ടു​ത്ത സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി
Saturday, September 24, 2022 12:14 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം സ്തം​ഭി​പ്പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​രു​മാ​യി ന​ട​ത്തി​യ ആ​റാം വ​ട്ട ച​ർ​ച്ച​യും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ നീ​ണ്ട നാ​ല്പ​തു​ദി​വ​സം പി​ന്നി​ട്ട സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​റ​ച്ച് സ​മ​ര​സ​മി​തി. പ​ത്തൊ​ൻ​പ​ത് ദി​വ​സം ക​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഇ​ന്ന​ലെ വി​ഴി​ഞ്ഞം​ഇ​ട​വ​ക​യു​ടെ നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ന്ത​ലി​ൽ എ​ത്തി. വി​ഴി​ഞ്ഞം ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ൽ​ക്ക​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​വി​നീ​ത്, ഫാ.​ബി​നു, പ​നി അ​ടി​മ കോ​ട്ട​പ്പു​റം വാ​ർ​ഡ് കൗ​ൺ​സ​ല​ർ അ​ല​ക്സാ​ണ്ട​ർ പു​ഷ്പ​രാ​ജ് (വി​ഴി​ഞ്ഞം ഇ​ട​വ​ക സെ​ക്ര​ട്ട​റി), അ​ൽ​മാ​യ​ർ​മാ​രാ​യ മു​ത്ത​പ്പ ത​ഥ​യൂ​സ്, ഫോ​ർ​ജി​യോ റോ​ബ​ർ​ട്ട് എ​ന്നി​വ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു.
അ​ഡ്വ. സ്റ്റീ​ഫ​ൻ ഗോ​മ​സ്, അ​ഗ​സ്റ്റി​ൻ കെ. ​ബെ​ഞ്ച​മി​ൻ സ്റ്റീ​ഫ​ൻ, പ​നി അ​ടി​മ, സ​ജി​ൻ, ക്രി​സ്തു​ദാ​സ്, വി​ക്ടോ​റി​യ, എ​ൽ​സി ഗോ​മ​സ്, സു​ശീ​ല ജോ, ​പൊ​ൻ​സി​ലി വി​ൽ​ബ​ർ​ട്ട്, വി​ൻ​സ​ന്‍റ് വി​ഴി​ഞ്ഞം, സി​സ്റ്റ​ർ ജോ​സി​ന, ജോ​യി ജെ​റാ​ൾ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ഊ​ർ​സ​ലം കോ​ൺ​വ​ന്‍റി​ലെ പ്ര​വ​ർ​ത്ത​ക​രും കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത അം​ഗ​ങ്ങ​ളും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മ​ര​വേ​ദി​യി​ൽ എ​ത്തി. ജോ​സ​ഫ് ജോ​ൺ​സ​ൺ, ജോ​യി വി​ൻ​സ​ന്‍റ്, ഫാ. ​തി​യ​ഡോ​ഷ്യ​സ് ഡി​ക്രൂ​സ്, ഫാ. ​ഷാ​ജി​ൻ ജോ​സ്, ഫാ. ​ജെ​ൻ​സി​ലി​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ത്തെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പൂ​ന്തു​റ ഇ​ട​വ​ക​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.