സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സാ​ഹി​ത്യ സ​മാ​ജം ഉ​ദ്ഘാ​ട​നം
Saturday, September 24, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സാ​ഹി​ത്യ സ​മാ​ജം ഉ​ദ്ഘാ​ട​നം മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​നും ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേം​കു​മാ​റും നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക്ക് അ​റി​വു ന​ൽ​കു​ന്പോ​ൾ ക​ല​യും സാ​ഹി​ത്യ​വും അ​വ​നെ സ​ന്പൂ​ർ​ണ​നാ​ക്കു​ന്ന​താ​യി ടി.​പി. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു. കു​ട്ടി​ക​ൾ മ​റ്റു ല​ഹ​രി​ക​ൾ തേ​ടി പോ​കാ​തെ ക​ഥ​യും ക​വി​ത​യും സാ​ഹി​ത്യ​വും ജീ​വി​ത​ത്തി​ൽ ല​ഹ​രി​യാ​ക്ക​ണ​മെ​ന്ന് പ്രേം​കു​മാ​ർ കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഭി​ന​ന്ദ് കൃ​ഷ്ണ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത്ത്, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ അ​ലീ​ന ആ​ർ. സു​രേ​ഷ്, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി മ​ഹാ​ദേ​വ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ഡോ. ​എ​ലി​സ​ബ​ത്ത് വി​സ്താ പോ​ൾ, റി​നി ജോ​ണ്‍ എ​ന്നി​വ​ർ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.