ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ ഫോണിൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ച്ച യു​വാ‌​വ് അ​റ​സ്റ്റി​ൽ
Saturday, September 24, 2022 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച വി​രു​ത​നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് ക​ണ്ണ​ൻ​കോ​ട് ശ​ര​ണ്യ ഭ​വ​നി​ൽ സൂ​ര​ജ് മോ​ഹ​നെ (29) യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11:50 ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​നു പിറ​കു​വ​ശ​ത്താ​യി തീ​പി​ടി​ച്ചെ​ന്നാ​യി​രു​ന്നു വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​യാ​ൾ ആ​ദ്യ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ട് റെ​സ്ക്യൂ വാ​ഹ​ന​ങ്ങ​ളു​മാ​യി സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെ നി​ന്നു ഫ​യ​ർ ഫോ​ഴ്സ് സം​ഘം മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും യു​വാ​വ് ഫോ​ണി​ൽ വി​ളി​ച്ച് മ​റ്റൊ​രി​ട​ത്ത് തീ​ക​ത്തു​ന്നെ​ന്ന സ​ന്ദേ​ശം ന​ൽ​കി.
സ​മീ​പ പ്ര​ദേ​ശ​മാ​യ ക​രി​ൻ​ജാ​ത്തി​യി​ൽ തീ​പി​ടി​ത്ത​മെ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സ​ന്ദേ​ശം. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ന്നു നി​ര​വ​ധി ഫോ​ൺ​കോ​ളു​ക​ൾ ല​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ​യെ​ല്ലാം എ​ത്തി പ​രി​ശോ​ധി​ച്ചി​ട്ട് പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
വീ​ണ്ടും നെ​ല്ല​നാ​ട് തീ ​ക​ത്തു​ന്ന​താ​യി ഇ​യാ​ൾ ഫോ​ൺ ചെ​യ്യു​ക​യും അ​വി​ടെ ചെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഫോ​ൺ ചെ​യ്തി​രു​ന്ന സൂ​ര​ജ് ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ൽ സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.