വീ​ട് വി​ട്ടി​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ആ​സാം സ്വ​ദേ​ശി​നി​യെ തി​രി​കെ എത്തിച്ച് ശി​ശു​ക്ഷേ​മ​സ​മി​തി
Saturday, September 24, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം : വീ​ട് വി​ട്ടി​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ആ​സാം സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ ശി​ശു​ക്ഷേ​മ​സ​മി​തി ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്ക് ഗോ​ഹ​ട്ടി​യി​ല്‍ നി​ന്നു​ള്ള ട്രെ​യി​നി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ റെ​യി​ല്‍​വേ ഡ​സ്ക് കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി​യെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത കു​ട്ടി മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ ന​ല്‍​കി, ബാ​ല സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ക​ളി​വീ​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചു. സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​യു​ടെ സ്ഥ​ലം മ​ന​സി​ലാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യെ​ങ്കി​ലും കു​ട്ടി ത​ന്നെ കാ​ണി​ച്ച ഗോ​ഹ​ട്ടി പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ഒ​ടു​വി​ല്‍ സ​ഹാ​യ​മാ​യി.
ഇ​ത​നു​സ​രി​ച്ച് ആ​സാ​മി​ലെ കാം​രൂ​പ് ശി​ശു​ക്ഷേ​മ​സ​മി​തി​യു​മാ​യും ആ​സാം ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു​മാ​യും ബ​ന്ധ​പ്പെ​ട്ടു. ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പെ​ഴ്സ​ണ്‍ അ​ഡ്വ. ഷാ​നി​ബാ ബീ​ഗം, മെ​മ്പ​ര്‍​മാ​രാ​യ അ​ഡ്വ. മേ​രി ജോ​ണ്‍, ആ​ലീ​സ് സ്ക​റി​യ, ര​വീ​ന്ദ്ര​ന്‍, വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് വ​നി​ത പോ​ലീ​സു​കാ​ര്‍, എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ക​ളി​വീ​ട് ഹൗ​സ്മ​ദ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കു​ട്ടി​യെ ആ​സാ​മി​ലെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.