പോ​ലീ​സി​നെ ക​ണ്ട് ഒാ​ടി​യ പോ​ക്സോ കേ​സ് പ്ര​തി കി​ണ​റ്റി​ൽ വീ​ണു
Tuesday, August 16, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : പോ​ക്സോ കേ​സി​ൽ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച പ്ര​തി പോ​ലീ​സി​നെ ക​ണ്ടു ഓ​ടു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണു. അ​ര​ശു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ജി​ബി​നാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. പോ​ക്സോ കേ​സ് കൂ​ടാ​തെ എ​ട്ടോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് ജി​ബി​ൻ. 2021ൽ ​ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജി​ബി​ൻ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പോ​ക്സോ കോ​ട​തി ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. നെ​ടു​മ​ങ്ങാ​ട് സി​ഐ​യ്ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
വാ​റ​ന്‍റു​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് മ​ഫ്തി​യി​ൽ ജി​ബി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഒാ​ടി സ​മീ​പ​ത്തെ മ​തി​ൽ ചാ​ടു​ന്ന​തി​നി​ടെ 10 അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള പൊ​ട്ട​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ബി​ൻ ത​ന്നെ സ്വ​മേ​ധ​യാ ക​ര​യ്ക്ക് ക​യ​റി കി​ണ​റ്റി​ന്‍റെ പാ​ല​ത്തി​ൽ ഇ​രു​ന്നു കൊ​ണ്ട് വീ​ണ്ടും കി​ണ​റ്റി​ൽ ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി.​വി​വ​ര​മ​റി​ഞ്ഞു അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി.​ഒ​ടു​വി​ൽ പോ​ലീ​സ് അ​നു​ന​യി​പ്പി​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.