ഫ്രീ​ഡം വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു
Sunday, August 14, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്രീ​ഡം വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. ചാ​ക്ക ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ടെ​ർ​മി​ന​ലി​ൽ നി​ന്നു ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് വ​രെ​യും തി​രി​ച്ചു​മാ​യി​രു​ന്നൂ വാ​ക്ക​ത്ത​ൺ. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 200 ലേ​റെ പേ​ർ ദേ​ശീ​യ പ​താ​ക​ക​ളും ഏ​ന്തി ഫ്രീ​ഡം വാ​ക്ക​ത്ത​നി​ൽ പ​ങ്കെ​ടു​ത്തു. സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.