മൈലമൂട് പാറഖനനം: പ്രതിഷേധം ഇരന്പി
Friday, August 12, 2022 12:17 AM IST
നെ​ടു​മ​ങ്ങാ​ട് : ജ​ന​വാ​സ മേ​ഖ​ല​യാ​യ കൊ​ക്കോ​ട്ടേ​ല- ഈ​ഞ്ച​പ്പു​രി മൈ​ല​മൂ​ട് പാ​റ​യി​ൽ അ​ന​ധി​കൃ​ത ഖ​ന​ന നീ​ക്ക​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​മി​ര​മ്പി. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ ജാ​ഥ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഈ​ഞ്ച​പ്പു​രി രാ​ജേ​ന്ദ്ര​ൻ, ശ്രീ​രാ​ഗ്, സം​ര​സ​മി​തി നേ​താ​ക്ക​ളാ​യ സു​രേ​ഷ് കു​മാ​ർ, ര​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ളി​മൂ​ട് രാ​ജീ​വ​ൻ, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ജി, ആ​ർ​എ​സ്പി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ ഷാ​ജീ​വ്, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പ്ര​ഭാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഈ​ഞ്ച​പ്പു​രി രാ​ജേ​ന്ദ്ര​ൻ, ശ്രീ​രാ​ഗ്, ശ്രീ​ജ, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ സു​രേ​ഷ് കു​മാ​ർ, ര​ജി, ക​ണി​യം​വി​ളാ​കം സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​റ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി​ജു​മോ​ഹ​ന​ന് നി​വേ​ദ​നം ന​ൽ​കി.