തീ​ര​ദേ​ശ പ്ര​ശ്ന​ങ്ങ​ൾ: സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു തീ​ര​ദേ​ശ ജ​ന​കീ​യ വേ​ദി
Wednesday, August 10, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു ക​ണ്ണ​ട​ച്ചി​രി​ക്കാ​തെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് തീ​ര​ദേ​ശ ജ​ന​കീ​യ വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ല​ഡ്ഗ​ർ ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ലോ​പ്പ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം മൂ​ലം ഈ​യ​ടു​ത്ത കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലെ 58 കി​ലോ​മീ​റ്റ​ർ തീ​ര​ത്തു നി​ന്ന് 650 ഏ​ക്ക​ർ സ്ഥ​ലം ക​ട​ൽ ക​വ​ർ​ന്നെ​ടു​ത്ത​താ​യും പൂ​ന്തു​റ മു​ത​ൽ വേ​ളി വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ത​ന്നെ പ്ര​തി​വ​ർ​ഷം 4.73 മീ​റ്റ​ർ തീ​രം ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യു​മു​ള്ള പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തീ​ര​ശോ​ഷ​ണം ത​ട​യു​വാ​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണം. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഗോ​ഡൗ​ണു​ക​ളി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ പ​ക​രം പാ​ർ​പ്പി​ടം ഒ​രു​ക്കി അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. ന​ഷ്ട​പ്പെ​ട്ട തീ​രം വീ​ണ്ടെ​ടു​ത്തു സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ചെ​ന്നൈ തീ​ര​ത്ത് 100 കോ​ടി രൂ​പ മു​ട​ക്കി ആ​രം​ഭി​ച്ച തീ​ര​പ​രി​പോ​ഷ​ണ പ​ദ്ധ​തി​യു​ടെ മാ​തൃ​ക​യി​ൽ കേ​ര​ള​തീ​ര​വും സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.