ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ശു​ദ്ധി തെ​ളി​യി​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
Tuesday, July 5, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ ധാ​ർ​മി​ക വി​ശു​ദ്ധി​യെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​ന്തം കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മോ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലും സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന ഗാ​ന്ധി നി​ന്ദ​ക്കെ​തി​രെ കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ന്പ​റ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി. ക​ബീ​ർ, കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ, മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി. ​പ്ര​താ​പ ച​ന്ദ്ര​ൻ, ടി. ​ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്, വി​തു​ര ശ​ശി, പ​ള്ളി​ക്ക​ൽ മോ​ഹ​ന​ൻ, എ.​കെ. സാ​ദി​ക്, പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ലീ​ലാ​മ്മ ഐ​സ​ക്, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.