പോ​ക്സോ കേ​സു​ക​ളി​ലെ ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി
Friday, May 27, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ജാ​മ്യ ഉ​പാ​ധി​ക​ൾ ലം​ഘി​ച്ച പോ​ക്സോ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യം തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. സു​ദ​ർ​ശ​ൻ റ​ദ്ദാ​ക്കി. തി​രു​മ​ല ത​ട്ടാം​വി​ള ലെ​യി​നി​ൽ അ​ലി അ​ക്ബ​ർ, ബീ​മാ​പ്പ​ള്ളി ജ​വ​ഹ​ർ ജം​ഗ്ഷ​നി​ൽ മൈ​യ്തീ​ൻ അ​ടി​മ എ​ന്നി​വ​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

പോ​ക്സോ കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​ർ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ മ​റ്റു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട​രു​തെ​ന്ന് ഉ​പാ​ധി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ലി അ​ക്ബ​ർ അ​ടി​പി​ടി കേ​സി​ലും മൈ​യ്തീ​ൻ അ​ടി​മ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ്പ​ന കേ​സി​ലും പ്ര​തി​ക​ളാ​യി. തു​ട​ർ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്.​വി​ജ​യ് മോ​ഹ​ൻ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.