ചി​ല​ങ്ക ഫെ​സ്റ്റും പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ത്തി
Sunday, May 22, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം : മീ​ഡി​യ സി​റ്റി ആ​റ്റു​കാ​ൽ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ല​ങ്ക ഫെ​സ്റ്റും പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങും മു​ൻ മ​ന്ത്രി​യും മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി. ​സു​രേ​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
മീ​ഡി​യ സി​റ്റി മൂ​ന്ന് വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്ന ഓ​ൺ​ലൈ​ൻ ശാ​സ്ത്രീ​യ നൃ​ത്ത മ​ത്സ​രം വേ​ൾ​ഡ് റി​ക്കാ​ർ​ഡ്, ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് എ​ന്നി​വ​യ്ക്ക് അ​ർ​ഹ​മാ​യ​തി​ന്‍റെ ച​ട​ങ്ങാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്.
ഡോ. ​എ​സ്. അ​ഹ​മ്മ​ദ്, ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ, ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ സി​ഐ ജെ. ​രാ​കേ​ഷ്, പൂ​ന്തു​റ സ്റ്റേ​ഷ​ൻ എ​സ്ഐ എ​സ്. വി​മ​ൽ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ടി.​എ​സ്. സു​രേ​ഷ്ബാ​ബു, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പ്രേം​കു​മാ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.