കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Friday, May 20, 2022 11:33 PM IST
വി​തു​ര: വി​തു​ര​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. വി​തു​ര തേ​വി​യോ​ട് സ്വ​ദേ​ശി ബാ​ബു (60) നാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ബാ​ബു വീ​ടി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ബാ​ബു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.
ഒ​രാ​ഴ്ച​യാ​യി കാ​ട്ടു​പോ​ത്ത് വി​തു​ര തേ​വി​യോ​ട് ഭാ​ഗ​ത്ത് റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ലി​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

സി​സി​ടി​വി കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കും

പാ​ലോ​ട് :പാ​ലോ​ട് ജം​ഗ്ഷ​നി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ലോ​ട് യൂ​ണി​റ്റ് ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പാ​ലോ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ക​ച്ച​വ​ട​വും വ​ർ​ധി​ച്ച​തി​നാ​ൽ അ​തു ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.​വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​യി. വൈ.​വി​ജ​യ​ൻ, ധ​നീ​ഷ്ച​ന്ദ്ര​ൻ, കു​ട്ട​പ്പ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യോ​ഗ​ത്തി​ൽ പാ​ലോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ ഷാ​ജി​മോ​ന് സ്വീ​ക​ര​ണം ന​ൽ​കി. എ​ച്ച്.​അ​ഷ്റ​ഫ് (പ്ര​സി​ഡ​ന്‍റ്), നി​സാം പ​ള്ളി​വി​ള (സെ​ക്ര​ട്ട​റി), സു​കു​മാ​ര​ൻ നാ​യ​ർ (ട്രഷർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.