ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Thursday, May 19, 2022 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എം​എ നേ​മം ശാ​ഖ​യി​ലെ വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ സ്ത​നാ​ർ​ബു​ദ​നി​ർ​ണ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ജ​യി​ൽ സൂ​പ്ര​ണ്ട് സോ​ഫി​യ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡ​ബ്ല്യൂഡിഡ​ബ്ല്യൂ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ചാ​ന്ദി​നി ദേ​വീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സീ​നി​യ​ർ കോ​ൺ​സ​ൾ​ന്‍റ് സ​ർ​ജ​ൻ ഡോ. ​ഇ​ന്ദി​ര അ​മ്മ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഡ​ബ്ല്യൂഡിഡ​ബ്ല്യൂ ക​ൺ​വീ​ന​ർ ഡോ. ​ബീ​ന റാ​ണി ക്ലാ​സെ​ടു​ത്തു.

23 വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട്
തി​രു​വ​ന​ന്ത​പു​രം: 23 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ച​തി​നാ​ൽ ജി​ല്ല​യി​ല്‍ യ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.​താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍​,മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​ം .