വെ​ള്ളം നി​റ​ഞ്ഞ് "സ്മാ​ർ​ട്ട് കു​ഴി​ക​ൾ'
Thursday, May 19, 2022 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ പേ​രി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ എ​ടു​ത്ത കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.​വി​ജെ​ടി ഹാ​ളി​നു മു​ന്നി​ലും സ്പെ​ൻ​സ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തു​മാ​യു​ള്ള കു​ഴി​ക​ളാ​ണ് ഒ​രാ​ൾ പൊ​ക്ക​ത്തി​ല​ധി​കം വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കു​ഴി​ച്ച കു​ഴി​ക​ളി​ൽ പകു​തി​യോ​ളം സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ണ്ട​ർ​ഗ്രൗ​ണ്ട് ഡ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത് ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ൻ കു​ഴി​ക​ളാ​ണ് നി​ർ​മി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത പെ​രു​മ​ഴ​യി​ൽ ഈ ​കു​ഴി​ക​ളെ​ല്ലാം വെ​ള്ള​ക്കെ​ട്ടു​ക​ളാ​യി മാ​റി​യി​രി​ക്ക​ുകയാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു മു​ന്നി​ൽ​വ​ൻ അ​പ​ക​ട​മാ​ണ് പ​തി​യി​രി​ക്കു​ന്ന​ത്. വി​ജെ​ടി ഹാ​ളി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങു​ന്നി​ട​ത്ത് കു​ഴി​ച്ച കു​ഴി​യി​ൽ പ​കു​തി മാ​ത്ര​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ബാ​ക്കി സ്ഥ​ല​ത്ത് വെ​ള്ളം​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ​ക്കൂ​ടി​പോ​കു​ന്ന​ർ​ക്ക് മു​ന്നി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണി​പ്പോ​ൾ ന​ഗ​ര​മ​ധ്യം.

മാ​സ​ങ്ങ​ൾ​ക്ക്
മു​ന്പ് കു​ഴി​ച്ചു;നി​ർ​മാ​ണം
ന​ട​ത്താ​തെ മൂ​ടു​ന്നു

പാ​ള​യം സ​മാ​ധാ​ന രാ​ഞ്ജി ബ​സി​ലി​ക്ക​യ്ക്ക് മു​ൻ​വ​ശ​ത്താ​യി മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ണ്ട​ർ​ഗ്രൗ​ണ്ട് ഡ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.ഡ്രെ​യി​നേ​ജ് മാ​ലി​ന്യ​ങ്ങ​ൾ​ക്കു​ള്ളി​ലേ​യ്ക്കാ​ണ് ഈ ​യു​വാ​വ് ബൈ​ക്കു​മാ​യി വീ​ണ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്ന് ജീ​വ​ഹാ​നി ഉ​ണ്ടാ​വാ​തെ യു​വാ​വ് ര​ക്ഷ​പെ​ട്ട​ത്. ഇ​വി​ടെ കു​ഴി​യെ​ടു​ത്തെ​ങ്കി​ലും അ​ണ്ട​ർ ഗ്രൗ​ണ്ട് ഡ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

ഈ ​മേ​ഖ​ല​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും ദു​രി​ത​മാ​യി​തീർന്നിരിക്കുന്നത് ഇ​വി​ടെ നി​ർ​മി​ച്ച വ​ൻ കു​ഴി​ക​ളാണ്. ക​ഴി​ഞ്ഞ ദി​വ​സം ടി​പ്പ​ർ ലോ​റി​യി​ൽ മ​ണ്ണും ക​ല്ലും​കൊ​ണ്ട് ഈ ​കു​ഴി​യി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്ക​യാ​ണ്. ഇ​വി​ടെ ഇ​നി നി​ർ​മാ​ണം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യു​മി​ല്ല. സ്പെ​ൻ​സ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്ത് ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്ത കു​ഴി​യി​ൽ കുറച്ച് ഭാഗം മാ​ത്ര​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഒ​ടി​ഞ്ഞ വൈ​ദ്യു​തി പോ​സ്റ്റ് തൂ​ണു​ക​ളി​ൽ ചാ​രി​യാ​ണ് ഇ​പ്പോ​ൾ നി​ർ​ത്തി​യി​ട്ടു​ള്ള​ത്.

വ്യ​ക്ത​ത
ന​ല്കാ​നാ​വാ​തെ
സ്മാ​ർ​ട്ട് സി​റ്റി അ​ധി​കൃ​ത​ർ

നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​ത​യ്ക്കാ​യി സ്മാ​ർ​ട്സി​റ്റി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്കാ​ൻ അ​വ​ർ​ക്കും ക​ഴി​യു​ന്നി​ല്ല. നി​ർ​മാ​ണ​ങ്ങ​ൾ എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന ചോ​ദ്യ​ത്തി​നും അ​വ​രി​ൽ നി​ന്ന് ഉ​ത്ത​ര​മി​ല്ല. ഞ​ങ്ങ​ൾ ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​യാ​ണെ​ന്നും കെ​ആ​ർ​എ​ഫ്ബി​യ്ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല​യെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. സ്പെ​ൻ​സ​ർ ജം​ഗ്ഷ​ൻ, എ​കെ​ജി റോ​ഡ്, സ്റ്റാ​ച്യു ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡ്, അ​യ്യ​ങ്കാ​ളി ഹാ​ളി​ന് മു​ൻ​വ​ശം ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യി​രി​ക്ക​ുകയാ​ണ്. നി​ർ​മാ​ണ​ക​ന്പ​നി​ക്ക് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മെ​ല്ലെ​പ്പോ​ക്ക് ഉ​ണ്ടാ​യ​താ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.